Latest News

പാര്‍ട്ടി പറഞ്ഞാല്‍ മലപ്പുറത്ത് മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാര്‍ട്ടിപറഞ്ഞാല്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി. ഇല്ലെങ്കില്‍ അച്ചടക്ക ലംഘനമാകുമെന്നും അദ്ദേഹം മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com]

മലപ്പുറത്ത് താങ്കള്‍ സ്ഥാനാര്‍ഥിയാകുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് 'ഞാനും അങ്ങനെ കേള്‍ക്കുന്നുണ്ട്' എന്നായിരുന്നു മറുപടി. സ്വന്തം ഇഷ്ടവും താത്പര്യവും എന്താണെന്ന ചോദ്യത്തിന് 'അത് തുറന്നുപറഞ്ഞാല്‍ മാര്‍ക്ക് പോയില്ലേ' എന്നായിരുന്നു മറുപടി. എന്നാല്‍, മത്സരിക്കാനുള്ള സാധ്യത കുഞ്ഞാലിക്കുട്ടി നിഷേധിച്ചില്ല.

26ന് ചെന്നൈയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കും. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമേ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവില്‍ വേങ്ങരയില്‍നിന്നുള്ള എം.എല്‍.എയാണ് കുഞ്ഞാലിക്കുട്ടി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.