Latest News

ദുബൈയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി

ദുബൈ: എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ധിപ്പിക്കാമെന്ന് അധികൃതര്‍. സ്‌കൂളുകളുടെ പ്രകടന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 2017–18 അധ്യയന വര്‍ഷം മുതല്‍ 2.4 മുതല്‍ 4.8 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാനാണ് സ്‌കൂള്‍ റഗുലേറ്ററി അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്.[www.malabarflash.com]

ഇതുസംബന്ധിച്ച് ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍(ഡിസിഎ) ആന്വല്‍ എജുക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്‌സ് പുറത്തിറക്കിയതായി നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ) അറിയിച്ചു. എന്നാല്‍ പുതിയ സ്വകാര്യ സ്‌കൂളുകള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ഫീസ് വര്‍ധന സാധ്യമല്ല.

അധ്യാപകരുടെ ശമ്പളം, കെട്ടിട വാടക, അറ്റകുറ്റപ്പണികള്‍, ജല–വൈദ്യുതി നിരക്ക്, മറ്റു സംവിധാനങ്ങളുടെ ചെലവ് എന്നിവ കണക്കിലെടുത്താണ് ഇന്‍ഡക്‌സ് തയ്യാറാക്കിയിട്ടുള്ളത്. ഉയര്‍ന്ന നിലവാരമുള്ള(ഔട്സ്റ്റാന്‍ഡിങ്) സ്‌കൂളുകള്‍ക്ക് 4.8 ശതമാനം, വളരെ മികച്ച(വെരിഗുഡ്)വ–4.2, മികച്ചത്(ഗുഡ്)–3.6, സ്വീകാര്യമായവ(അക്‌സപ്റ്റബിള്‍)–2.4, മോശം (വീക്ക്)– 2.4, വളരെ മോശം( വെരി വീക്ക്)– 2.4 ശതമാനം എന്നിങ്ങനെയാണ് ഫീസ് വര്‍ധിപ്പിക്കാവുന്നത്. 

18 സ്‌കൂളുകളാണ് കഎച്ച്ഡിഎ നിലവിലെ അധ്യയന വര്‍ഷത്തില്‍(2016–17) ഔട്സ്റ്റാന്‍ഡിങ് ആയി തിരഞ്ഞെടുത്തിട്ടുള്ളത്.

അതേസമയം, സ്‌കൂള്‍ ഫീസ് വര്‍ധന ഇന്ത്യക്കാരടക്കമുള്ള സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ അതെടുക്കാന്‍ തന്നെ വലിയ തുക ആവശ്യമായിരിക്കുന്നതിനാല്‍, സ്‌കൂള്‍ ഫീസ് വര്‍ധന കൂടി നടപ്പിലാകുന്നതോടെ പലരും കുടുംബങ്ങളെ നാട്ടിലേയ്ക്കയയ്ക്കാനുള്ള ആലേചനയിലാണ്. ഈ അധ്യയന വര്‍ഷത്തോടെ യുഎഇയില്‍ നിന്ന് കൂടുതല്‍ കുടുംബങ്ങള്‍ തിരിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ട്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.