ഭറൂച്ച്: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പാലം നാട്ടുകാര്‍ ഉദ്ഘാടനം ചെയ്തു. മോഡിക്ക് സമയം ഒഴിവില്ലാത്തതിനെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യാന്‍ കഴിയാതിരുന്ന ഭറൂച്ചിലെ തൂക്കുപാലമാണ് നാട്ടുകാര്‍ ബലമായി ഉദ്ഘാടനം ചെയ്തത്.[www.malabarflash.com]
എച്ച്.സി.സി കമ്പനിക്ക് കരാര്‍ നല്‍കിയിരുന്ന പാലത്തിന്റെ ജോലി ഇഴഞ്ഞു നീങ്ങിയതിനെ തുടര്‍ന്ന് കരാര്‍ പിന്നീട് എല്‍.ടിക്ക് കൈമാറുകയായിരുന്നു. 2014ല്‍ എല്‍ ആന്‍ഡ് ടിക്ക് കൈമാറിയ പാലം നിര്‍മ്മാണം പുര്‍ത്തീകരിച്ച് 2016 സെപ്റ്റംബറില്‍ ഉട്ഘാടനം നടത്തുമെന്നായിരുന്നു കേന്ദ്രമന്ത്രി ഗഡ്കരിയുടെ വാഗ്ദാനം. എന്നാല്‍ പറഞ്ഞ സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, പിന്നെയും ആറ് മാസം കൂടി നീളുകയും ചെയ്തു.
അംബേദ്കര്‍ സംഘര്‍ഷ് സമിതി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാനം. ദേശീയപാത 8ലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച പാലമാണ് നാട്ടുകാര്‍ ഉദ്ഘാടനം ചെയ്തത്.
അഹമ്മദാബാദ്-മുംബൈ ദേശീയപാതയില്‍ നര്‍മ്മദ നദിക്ക് കുറുകെ നിര്‍മ്മിച്ച തൂക്കുപാലത്തിന്റെ പണി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ജോലി തീര്‍ന്നത് കഴിഞ്ഞ മാസമാണ്. വൈകി നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഗതാഗതത്തിനായി തുറന്ന് കൊടുക്കാതെ പ്രധാനമന്ത്രിയുടെ സൗകര്യത്തിന് വേണ്ടി അധികൃതര്‍ കാത്ത് നിന്നതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
അഹമ്മദാബാദ്-മുംബൈ ദേശീയപാതയില്‍ നര്‍മ്മദ നദിക്ക് കുറുകെ നിര്‍മ്മിച്ച തൂക്കുപാലത്തിന്റെ പണി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ജോലി തീര്‍ന്നത് കഴിഞ്ഞ മാസമാണ്. വൈകി നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഗതാഗതത്തിനായി തുറന്ന് കൊടുക്കാതെ പ്രധാനമന്ത്രിയുടെ സൗകര്യത്തിന് വേണ്ടി അധികൃതര്‍ കാത്ത് നിന്നതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
എച്ച്.സി.സി കമ്പനിക്ക് കരാര്‍ നല്‍കിയിരുന്ന പാലത്തിന്റെ ജോലി ഇഴഞ്ഞു നീങ്ങിയതിനെ തുടര്‍ന്ന് കരാര്‍ പിന്നീട് എല്‍.ടിക്ക് കൈമാറുകയായിരുന്നു. 2014ല്‍ എല്‍ ആന്‍ഡ് ടിക്ക് കൈമാറിയ പാലം നിര്‍മ്മാണം പുര്‍ത്തീകരിച്ച് 2016 സെപ്റ്റംബറില്‍ ഉട്ഘാടനം നടത്തുമെന്നായിരുന്നു കേന്ദ്രമന്ത്രി ഗഡ്കരിയുടെ വാഗ്ദാനം. എന്നാല്‍ പറഞ്ഞ സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, പിന്നെയും ആറ് മാസം കൂടി നീളുകയും ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment