Latest News

നാലാം തവണയും മികച്ച നടിയായി സഹന

കാസര്‍കോട്: സപ്തഭാഷ സംഗമ ഭൂമിയില്‍ കലോത്സവമെത്തിയപ്പോള്‍ സ്വന്തം നാട്ടില്‍ മത്സരിക്കുന്നതിന്റെ ആവേശത്തിലായിരുന്നു സഹന. സ്വന്തം നാട്ടില്‍ കലോത്സവം നടക്കുമ്പോള്‍ കഴിഞ്ഞ മൂന്നു തവണയും കന്നട നാടകത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആത്മവിശ്വാസമായിരുന്നു. അതും തന്റെ കലാലയ ജീവിതത്തിലെ അവസാനത്തെ കലോത്സവം.[www.malabarflash.com]

മത്സരത്തിന്റെ ഫലം വന്നപ്പോള്‍ മികച്ച നടി 'മനോമൃഗ' എന്ന നാടകത്തില്‍ മൈനാ എന്ന കഥാപാത്രം അവതരിപ്പിച്ച സഹന സി.എന്‍ ഷെട്ടി എന്ന ഈ കലാപ്രതിഭയ്ക്കു തന്നെ. നാലാം തവണയും കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്തപ്പോള്‍ ഇനി ഈ വേദിയില്‍ നടിയായി എത്താന്‍ പറ്റില്ലല്ലോ എന്നഒറ്റ സങ്കടം മാത്രമാണ് ഇവള്‍ക്കു ഉണ്ടായിരുന്നത്. 

ചെര്‍ക്കളയിലെ പാടിയില്‍ നാരയാണ ഷെട്ടി-സുഗുണ ദമ്പതികളുടെ മകളായ സഹന 2014 മുതല്‍ കഴിഞ്ഞ ദിവസം അവസാനിച്ച കലോത്സവം വരെ തുടര്‍ച്ചയായി നാലു തവണയാണ് മികച്ച നടിയുടെ പട്ടം സ്വന്തമാക്കിയത്. 

കാസര്‍കോട് ഗവ. കോളജില്‍ രണ്ടാം വര്‍ഷ എം.എ കന്നട വിദ്യാര്‍ഥിനിയായ ഈ കുട്ടി ഇതേ കോളജില്‍ ബി.എയ്ക്കു പഠിക്കുമ്പോഴാണ് ആദ്യമായി അരങ്ങിലെത്തുന്നത്. ഇതിനിടയില്‍ തുളു സിനിമയില്‍ നിന്നും അവസരം തേടിയെത്തിയെങ്കിലും പഠിത്തത്തിന്റെ തിരക്കു മൂലം പോകാന്‍ സാധിച്ചില്ലെന്നും ഈ വിദ്യാര്‍ഥിനി പറയുന്നു. 

എന്നാല്‍ 'തെലിഗേ നഞ്ചി നിലികേ' എന്ന കന്നട സീരിയലില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. കന്നട-മലയാളം സിനിമകളില്‍ മികച്ച വേഷത്തിനു കാത്തിരിക്കുകയാണ് ഈ യുവകലാകാരി


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.