Latest News

റാണിപുരത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്


രാജപുരം: തൊഴില്‍ പരിശീലന സ്ഥാപനത്തിലെ പഠിതാക്കള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് നിരവധി പേര്‍ക്കു പരിക്ക്. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. [www.malabarflash.com]

ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്കാണ് അപകടം. റാണിപുരത്തുനിന്നു തിരിച്ചുവരുന്നതിനിടയില്‍ പെരുതടി അങ്കണവാടിക്കു സമീപം നിയന്ത്രണം വിട്ട് 30 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പൂച്ചക്കാട്ടെ ജിഷ (24) വെള്ളിക്കോത്ത് സ്വദേശികളായ രമ്യ (24 ), രാഖി (22), പൂടംകല്ല് സ്വദേശികളായ ഷൈലജ (27), ഗീത മധു (36), ജയമണി (40), കാഞ്ഞങ്ങാട്ടെ പുഷ്പാവതി (47) ചാലിങ്കാലിലെ ദീപ (27), ചീമേനി കാക്കടവിലെ മല്ലിക (31),ദേളിയിലെ അനീഷ (22), വേലാശ്വരത്തെ സിമി (27),കാഞ്ഞങ്ങാട്ടെ വിവിധ (36) പൂച്ചക്കാട്ടെ ബീന(37), കൊടവലത്തെ അനിത (36),ചുള്ളിക്കരയിലെ ഗീത (38), പെരിയയിലെ ജ്യോതി (32), മടിക്കൈയിലെ സരിത (32), ചീമേനിയിലെ ശ്രുതി (32), ശ്രീലേഖ (32), പൊയിനാച്ചിയിലെ പ്രീത (34), കൊട്ടോടിയിലെ രേഷ്മ (22), െ്രെഡവര്‍ പുഞ്ചാവിയിലെ അബ്ദുുള്‍ ലത്തീഫ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ പൂടംകല്ല് സിഎച്ച്‌സി കാഞ്ഞങ്ങാട്ടേ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ സജിത (30) മംഗലാപുരത്തും പ്രവേശിപ്പിച്ചു. രാവിലെയാണ് വെള്ളിക്കോത്തെ സ്വയം തൊഴില്‍ സഥാപനത്തില്‍ നിന്നും ഒരുമാസത്തെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വനിതകള്‍ റാണിപുരത്തേക്ക് വിനോദ യാത്രയ്ക്ക് പോയത്. യാത്ര കഴിഞ്ഞ് വരുന്നതിനിടയില്‍ നാലുമണിയോടെ പെരുതടി അങ്കണവാടിക്കു സമീപം ബസ് നിയന്ത്രണം വിടുകയായിരുന്നു. യാത്രക്കാര്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.