ചെന്നൈ: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന തമിഴ്നാട്ട് തലസ്ഥാനമായ ചെന്നൈയിലാണ് സംഭവം.[www.malabarflash.com]
ഏഴുവയസുകാരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ച് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയര്‍ കന്പനി ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുഗളിവക്കത്തെ വീടിനു സമീപത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഇവർ തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാതായതിനെ തുടർന്നു പോലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബാഗിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീടിനു തൊട്ടടുത്ത അപ്പാർട്ട്മെന്‍റിലാണ് പ്രതി താമസിച്ചിരുന്നത്.
അറസ്റ്റിലായ ദഷ്യന്ത് തുണികൊണ്ട് കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചതാണ് മരണത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു. പിടിച്ചെടുത്ത ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോൾ കുട്ടികളുടെ നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തി. ദഷ്യന്തിനെതിരേ കൊലപാതകവും മാനഭംഗവും ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment