ചെന്നൈ: ചെന്നൈയില്‍ എഐഎഡിഎംകെ നേതാവിനെ മുന്‍ കൗണ്‍സിലറെ പൊതുനിരത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എഐഎഡിഎംകെ മുന്‍ കൗണ്‍സിലര്‍ കൂടിയായ വി.കനകരാജ്(55) ആണ് കൊല്ലപ്പെട്ടത്. തിരുവണ്ണാമലൈയില്‍ ഞാറാഴ്ച രാവിലെ നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. [www.malabarflash.com]
സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകനായ ബാബു ഉള്‍പ്പെടെ മൂന്നു പേര്‍ പോലീസില്‍ കീഴടങ്ങി. പ്രതി ബാബു കൂട്ടാളികളായ രാജ, ശരവണന്‍ എന്നിവരാണ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. റിയല്‍ എസ്‌റേറ്റ് ഇടപാടുകാരനായ കനകരാജന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടയിലായിരുന്നു ആക്രമണം. ആയുധധാരികളാണ് മൂന്ന് പേര്‍ ചേര്‍ന്ന് കനകരാജിനെ ആക്രമിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതി ബാബു കനകരാജിന് സ്ഥലം വാങ്ങാനായി രണ്ട് കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം ബാബുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment