Latest News

വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച അധ്യാപകനെ മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൈകാര്യംചെയ്തു


കുമ്പള: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയെ ദേഹോപദ്രവം ചെയ്തുവെന്നു ആരോപിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അധ്യാപകനെ മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് എത്തിയ പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. [www.malabarflash.com]

ബുധനാഴ്ച ഉച്ചയ്ക്ക് ബദിയഡുക്ക റോഡിനു സമീപത്താണ് സംഭവം. വിദ്യാര്‍ത്ഥിയെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടുപോവുകയും വിവരമറിഞ്ഞ് മറ്റു വിദ്യാര്‍ത്ഥികള്‍ പിന്തുടര്‍ന്നു പോയി പിടികൂടുകയായിരുന്നുവത്രേ. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.