പയ്യന്നൂര്‍: ഹോട്ടല്‍ ജോലിക്ക് മലേഷ്യയിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 10.75 ലക്ഷം രൂപ തട്ടിയെന്ന് കാണിച്ച് കാസര്‍കോട് സ്വദേശിക്കെതിരെ പരാതി. കാസര്‍കോട് ദേളി സ്വദേശിക്കെതിരെ തട്ടിപ്പിനിരയായവര്‍ കൂട്ടത്തോടെ എത്തിയാണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. [www.malabarflash.com]
പയ്യന്നൂര്‍ പെരിങ്ങോം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ 21 പേരാണ് വിസ തട്ടിപ്പില്‍ കുടുങ്ങിയത്. ഇതില്‍ ഏഴുപേരാണ് പരാതിയുമായി പോലീസില്‍ എത്തിയത്. കണ്ണൂര്‍ മുണ്ടേരി സ്വദേശി മുഖേനയാണ് തങ്ങള്‍ പണം കൈമാറിയതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
മലേഷ്യയിലേക്ക് ഹോട്ടല്‍ ജോലിക്കാണ് വിസ വാഗ്ദാനം ചെയ്തത്. പിന്നീട് ഇവരെ ചെന്നൈയില്‍ എത്തിച്ച് മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ചെന്നൈ പോലീസില്‍ പരാതി നല്‍കിയെങ്കിലും നാട്ടില്‍ പരാതി നല്‍കാനാണ് ചെന്നൈ പോലീസ് നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്നാണ് പയ്യന്നൂര്‍ സ്വദേശികളുള്‍പ്പെടെ ഏഴുപേര്‍ പരാതിയുമായി വ്യാഴാഴ്ച രാവിലെ പയ്യന്നൂര്‍ സ്‌റ്റേഷനിലെത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment