പയ്യന്നൂര്‍: പുളിങ്ങോം സ്വദേശിനിയായ യുവതിയെ പള്ളിക്കുന്ന് ചെട്ടിപ്പീടികയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുളിങ്ങോം കല്ലറയ്ക്കല്‍, ടൈറ്റസിന്റെയും സാലിയുടെയു മകള്‍ പവിത്ര (26)യെയാണ് കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. [www.malabarflash.com]
നാലുമാസം മുമ്പായിരുന്നു പവിത്രയുടെ വിവാഹം നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ പവിത്ര രാവിലെ ജോലി കഴിഞ്ഞു മടങ്ങിയ ശേഷം കുളിക്കാന്‍ കയറി ഏറെ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്നു വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു.
ഭര്‍തൃവീട്ടുകാര്‍ പോലീസിനു മൊഴി നല്‍കി. ഭര്‍ത്താവ് ബിപിന്‍ ആര്‍ക്കിടെക്ടാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment