201617 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാനത്തെ 140 റോഡ് നവീകരണ പദ്ധതികളില്‍ ഉള്‍പെടുത്തിയാണ് പൊതുമരാമത്ത് രേഖകള്‍ പ്രകാരം ഉദുമ -തെക്കില്‍ റോഡ് എന്നറിയപ്പെടുന്ന കളനാട് -ചട്ടഞ്ചാല്‍ റോഡ് നവീകരണത്തിന് വെളളിയാഴ്ച ഭരണാനുമതി നല്‍കിയത്.
ദേശീയ-,സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന ജില്ലയിലെ തന്നെ പ്രധാന റോഡുകളിലൊന്നായ കളനാട് -ചട്ടഞ്ചാല്‍ റോഡ്, മീത്തല്‍മാങ്ങാട് മുതല്‍ ബെണ്ടിച്ചാല്‍ വരെ വര്‍ഷങ്ങളായി പൂര്‍ണ്ണമായും തകര്‍ന്ന് യാത്ര ദുസ്സഹമായനിലയിലായതിനാല്‍ വികെയര്‍ മീത്തല്‍മാങ്ങാട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ നേരിട്ട് അറിയിച്ച് ചര്‍ച്ചയായി മാറിയ ''യാത്രക്കാര്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവ്'', മുഖ്യമന്ത്രിക്ക് കൂട്ടഹര്‍ജി, ഇമെയില്‍, റോഡ് കുഴികളില്‍ വാഴനടല്‍, റോഡ് കുഴികള്‍ക്കൊപ്പം സെല്‍ഫി, ഒപ്പു ശേഖരണം മുതലായ നിരവധി പ്രതിഷേധ പരിപാടികള്‍ വികെയര്‍ മീത്തല്‍മാങ്ങാട് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു.
റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കണമെന്നും, ടെന്‍ഡര്‍ നടപടികളിലും, നിര്‍മ്മാണ പ്രവര്‍ത്തികളിലും ഗുണമേന്‍മ ഉറപ്പ് വരുത്തണമെന്നും വികെയര്‍ മീത്തല്‍മാങ്ങാട് അഡ്മിനിസ്‌ട്രേറ്റീവ് യോഗം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment