കാസര്‍കോട്: സീസണ്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ യാത്രക്കാരന്‍ തള്ളിയിട്ടു. ചൊവ്വാഴ്ച രാത്രി മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിലാണ് സംഭവം. [www.malabarflash.com]
ടിടിഇയെ തള്ളിയിടുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് മംഗളൂരു കുളൂരിലെ ഉമ്മര്‍ അന്‍സാറി (34)നെ കാസര്‍കോട് റെയില്‍വെ പോലീസ് അറസ്റ്റു ചെയ്തു. സീസണ്‍ ടിക്കറ്റ് യാത്രക്കാരനായ ഉമ്മര്‍ അന്‍സാര്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു.
എന്നാല്‍ ഇയാളുടെ ടിക്കറ്റ് പരിശോധിച്ച ടിടിഇ മനേഷ് കൃഷ്ണ, ഈ കോച്ചില്‍ സീസണ്‍ ടിക്കറ്റ് അനുവദനീയമല്ലെന്നും ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മാറി കയറണമെന്നും പറഞ്ഞപ്പോഴാണ് വാക്കു തര്‍ക്കം ഉണ്ടാവുകയും ടിടിഇയെ കൈയേറ്റം ചെയ്ത് ട്രയിനകത്ത് തള്ളിയിടുകയും ചെയ്തത്.
ഇതു സംബന്ധിച്ച് ടിടിഇ മനേഷ് കൃഷ്ണ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ട്രയിന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment