Latest News

കുടിവെളളത്തിനായി ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെ കിണറില്‍ മാലിന്യങ്ങളുടെ കൂമ്പാരം

ഉദുമ: കുടിവെളളത്തിനായി ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെ കിണറില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അശുദ്ധമാക്കിയതിനാല്‍ ഉപയോഗിക്കാന്‍ പററാത്ത അവസ്ഥയിലാണ്.[www.malabarflash.com]

ഉദുമ പളളത്തിലുളള പഞ്ചായത്ത് ഓഫീസിന് മുന്നിലുളള കിണറിലെ വെളളമാണ് വേനല്‍ക്കാലത്ത് ഈ പ്രദേശത്തുകാരുടെ ഏക ആശ്രയം. എന്നാല്‍ ഈ കിണറിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അശുദ്ധമാക്കിയതിനാല്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. 

നാല്‍പത് വര്‍ഷത്തോളമായി വററാത്ത കിണറാണിത്.
അധികൃതരുടെ കണ്‍മുന്നിലുളള ഈ കിണര്‍ വൃത്തിയാക്കാന്‍ പഞ്ചായത്ത് അധികാരികള്‍ ഇതു വരെ തയ്യാറായിട്ടില്ല. ഇതിനെതിരെ പരിസരത്തെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്‌.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.