ന്യൂഡല്‍ഹി: പുതിയ അപഡേറ്റ് അവതരിപ്പിച്ചതിന് പിന്നാലെ വാട്‌സ് ആപ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്കും കടക്കുമെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വാട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്ടണാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.[www.malabarflash.com]
ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് കടക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ അതിന്റെ ആദ്യ ഘട്ട ഗവേഷണങ്ങളിലാണെന്ന മറുപടിയാണ് ബ്രിയാന്‍ നല്‍കിയത്.
പുതുതായി അവതരിപ്പിച്ച സ്റ്റാറ്റസ് അപ്‌ഡേറ്റിന് ആദ്യ ഘട്ടത്തില്‍ പോസിറ്റീവ് സമീപനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. സ്‌നാപ്ചാറ്റിലേയും, ഇന്‍സ്റ്റഗ്രാമിലെയും പോലുള്ള സംവിധാനമാണ് ഉപയോക്താക്കള്‍ പ്രതീക്ഷിച്ചത് എന്നാല്‍ വാട്‌സ് ആപിന്റെ പുതിയ സംവിധാനം ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇതുമായി വാട്‌സ് ആപ് ഉപയോക്താക്കള്‍ ഇണങ്ങുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷയെന്നും ബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു.
വാട്‌സ് ആപ്പിന്റെ എട്ടാം പിറന്നാളില്‍ ഇന്ത്യയിലേത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാട്‌സ് ആപിനെ സംബന്ധിച്ചടുത്തോളം വളരെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. എകദേശം 200 മില്യണ്‍ ഉപയോക്തക്കള്‍ വാട്‌സ് ആപിന് ഇന്ത്യയിലുണ്ടെന്നും ബ്രിയാന്‍ അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment