ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവിന് വെട്ടിക്കൊന്നു. പുല്ലുകുളങ്ങര സ്വദേശി സുമേഷ് (28)ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് സൂചന. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയം. [www.malabarflash.com]
രാത്രി എട്ടരയോടെയായിരുന്നു സംഭവം. കായംകുളത്തിന് സമീപം പുല്ലുകുളങ്ങരയില്‍ വെച്ചാണ് സുമേഷിന് വെട്ടേറ്റത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കൃത്യമായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
വയറ്റിലും കാലുകള്‍ക്കും വെട്ടേറ്റ സുമേഷിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കിടെ ആലപ്പുഴ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ക്വട്ടേഷന്‍ കൊലപാതകമാണിത്.
ഫെബ്രുവരി ഒന്നിനാണ് കരുവാറ്റ സ്വദേശി രാഹുല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണു കൊല്ലപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment