ആലപ്പുഴ: ആലപ്പുഴ ചന്തിരൂരില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.[www.malabarflash.com]
അക്ബറിന്റെ മകന്‍ അസ്ഹറിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആന്ധ്രക്കാരനായ നാഗേന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്ഹര്‍, ഈ സമയം ഭിക്ഷക്കാരനെന്ന വ്യാജേന എത്തിയ നാഗേന്ദര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
ഈ സമയം അസ്ഹര്‍ ഉറക്കെ കരയുകയും നാഗേന്ദറിന്റെ കൈയില്‍ കടിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ കുട്ടിയുടെ അമ്മ ഉറക്കെ നിലവിളിച്ചതോടെ നാഗേന്ദര്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് ഇയാളെ പിടികൂടി. പിന്നീട് അരൂര്‍ പോലീസിന് പ്രതിയെ കൈമാറി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment