പയ്യന്നൂര്‍: നഗരമധ്യത്തിലും നാട്ടിന്‍പുറങ്ങളിലെ തട്ടുകടകളില്‍ പോലും ആണും പെണ്ണും ഒന്നിച്ചെത്തിയാല്‍ സദാചാര പോലീസ് ചമഞ്ഞ് ഉപദ്രവിക്കുന്ന മാന്യനെ ഒരു സംഘം യുവാക്കള്‍ കെണിവെച്ച് പിടിച്ചു.[www.malabarflash.com]
വാട്‌സാപ്പില്‍ പെണ്‍കുട്ടിയാണെന്ന വ്യാജേന ഒരു മാസത്തോളം സ്ഥിരമായി ചാറ്റു ചെയ്താണ് സദാചാരക്കാരനെ ഒരു സംഘം യുവാക്കള്‍ പ്രലോഭിപ്പിച്ച് തിങ്കളാഴ്ച പയ്യന്നൂര്‍ നഗരത്തിലെത്തിച്ചത്.
അജ്ഞാതകാമുകിയെ കാണാന്‍ ഇന്നോവ കാറില്‍ പയ്യന്നൂരിലെത്തിയ യുവാവിനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ വളഞ്ഞ് പിടിച്ചു കൈകാര്യ ചെയ്തത്. തൃക്കരിപ്പൂര്‍ വെളളാപ്പില്‍ ഒരു മാസം മുമ്പ് സദാചാരക്കാരന്‍ നടത്തിയ അതിക്രമത്തിന് പകരം വീട്ടുകയായിരുന്നു യുവാക്കള്‍ സഹപാഠികളായ പെണ്‍കുട്ടിയും ചെറുപ്പക്കാരനും തൃക്കരിപ്പൂര്‍ വെളളാപ്പിലെ ഹോട്ടലില്‍ നിന്ന് ചായ കഴിക്കവെയാണ് സദാചാരക്കാരനും സുഹൃത്തുക്കളും പ്രത്യക്ഷപ്പെട്ടത്.
സഹപാഠികള്‍ രണ്ടുപേരും വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായിരുന്നു. ഇരുവരേയും പിടികൂടി തൊട്ടടുത്ത കെട്ടിടത്തിലേക്ക് കൊണ്ടു പോയി രണ്ടു പേരുടേയും രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തിയാണ് സഹപാഠികളെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തതുമില്ല.
അന്ന് അപമാനിക്കപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളാണ് സദാചാര അക്രമത്തിന് നേതൃത്വം നല്‍കിയ യുവാവിനെ കെണിവെച്ച് പിടിച്ചത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച ശേഷം ഈ ഫോണിലെ വാട്‌സപ്പ് വഴി പെണ്‍കുട്ടിയാണെന്ന വ്യാജേന ഇവര്‍ യുവാവുമായി നിരന്തരം ചാറ്റിംഗ് നടത്തി. പെണ്‍കുട്ടിയുടെ പ്രലോഭനത്തില്‍ വീണ സദാചാരക്കാരന്‍ പെണ്‍കുട്ടിയെ നേരില്‍ കാണാന്‍ തിങ്കളാഴ്ച രാവിലെ പയ്യന്നൂര്‍ നഗരത്തിലെത്തുകയായിരുന്നു. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് പിറകുവശത്തെ റോഡില്‍ കാത്തിരുന്ന യുവാവിനെ ഒരു സംഘം യുവാക്കള്‍ എതിരേറ്റു.
സംഭവം പന്തിയല്ലെന്നു മനസ്സിലായതോടെ രക്ഷപ്പെട്ട ഇയാളുടെ വാഹനം കണ്ടങ്കാളി റയില്‍വേ ഗേറ്റില്‍ കുടുങ്ങി. തൊട്ടുപിറകെ മോട്ടോര്‍ ബൈക്കുകളില്‍ കുതിച്ചെത്തിയ യുവാക്കള്‍ യുവാവിനെയും വാഹനത്തെയും അടിച്ചുതകര്‍ത്തു. കാറോട്ടവും ബൈക്കോട്ടവും ശ്രദ്ധയില്‍പെട്ട പയ്യന്നൂര്‍ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും മര്‍ദ്ദിച്ചവരെ പരാതി നല്‍കാന്‍ യുവാവ് തയ്യാറായില്ല.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment