നീലേശ്വരം: അമീറലി നാടു വിട്ടപ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച അമീറിന്റെ സുഹൃത്തിനെ ഹലീമ തന്ത്രപൂര്‍വ്വം വലയില്‍ കുടുക്കി വീട്ടില്‍ പൂട്ടിയിട്ടു.[www.malabarflash.com]
അമീറിനെ കാണാതായപ്പോള്‍ ഹലീമ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്ന ഉദുമ പാലക്കുന്നിലും ഇവര്‍ ചെന്നിരുന്നു. ഇവിടെ നിന്നും അമീറലിയുടെ സുഹൃത്തിനെയും ഹലീമ സന്ദര്‍ശിച്ചിരുന്നു.
ഇതിന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അമീര്‍ എവിടെയുണ്ടെന്ന് തനിക്കറിയാമെന്നും 1 ലക്ഷം രൂപ തന്നാല്‍ അമീറിനെ കണ്ടെത്തി തരാമെന്ന് പറഞ്ഞ് അജ്ഞാതന്‍ ഹലീമയെ മൊബൈലില്‍ വിളിച്ചറിയിച്ചത്.
തുടര്‍ന്ന് ഹലീമ തന്ത്രപൂര്‍വ്വം യുവാവിനെ പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
തുടര്‍ന്ന് ഹലീമ തന്ത്രപൂര്‍വ്വം യുവാവിനെ പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
അപ്പോഴാണ് തന്നെ വിളിച്ച് പണം പറ്റാന്‍ ശ്രമിച്ചത് പാലക്കുന്നിലെ അമീറിന്റെ സുഹൃത്താണെന്ന് മനസ്സിലായത്. ഇയാള്‍ക്ക് ചായ നല്‍കുന്നതിനിടയിലാണ് ഹലീമ മുറിക്കകത്ത് പൂട്ടിയിട്ടത്.
പിന്നീട് പോലീസില്‍ അറിയിക്കുകയും ചെയ്തു.പോലീസെത്തിയാണ് പ്രശ്‌നം തീര്‍ത്തത്. ഹലീമ പരാതി നല്കാത്തതിനാല്‍ പോലീസ് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment