Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 26കാരി അറസ്റ്റില്‍

കൊച്ചി: പള്ളുരുത്തിയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന കേസില്‍ അയല്‍വാസിയായ യുവതിയെയാണ് പോലീസ്‌ അറസ്റ്റു ചെയ്തത്.[www.malabarflash.com] 

പള്ളുരുത്തി കളത്തിപറമ്ബില്‍ വീട്ടില്‍ ചിന്നാവി എന്നു വിളിക്കുന്ന സിനി (26) ആണു പള്ളുരുത്തി പോലീസിന്റെ പിടിയിലായത്. ആണ്‍വേഷം ധരിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

13 വയസ്സുള്ള പെണ്‍-കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തിയാണ് യുവതി കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തത്. കുട്ടി എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണിലെടുത്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. 

ഭയത്തെത്തുടര്‍ന്ന് കുട്ടി സംഭവം പുറത്ത് പറയാന്‍ മടിച്ചെങ്കെലും, കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക കണ്ട രക്ഷിതാക്കള്‍ സ്കൂള്‍ ബാഗ് പരിശോധിച്ചപ്പോള്‍ സനീഷ് എന്ന പേരില്‍ സിനി കുട്ടിക്കു നല്‍കിയ പ്രണയ ലേഖനങ്ങള്‍ കണ്ടെത്തി. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ സിനി യുവതിയാണെന്നു കണ്ടെത്തി. തുടര്‍ന്നു പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയയായി. യുവതിയുടെ വീട്ടില്‍ നിന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈലും , സിംകാര്‍ഡുകളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.