ദുബൈ: ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയെ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിയമിച്ചു.[www.malabarflash.com]
ബ്രിഗേഡിയര്‍ ആയിരുന്ന അല്‍ മര്‍റിക്ക് മേജര്‍ ജനറല്‍ ആയി സ്ഥാനക്കയറ്റം നല്‍കിയതിനു പിന്നാലെയാണ് സുപ്രധാന പ്രഖ്യാപനം. ലഫ്.ജനറല്‍ ഖാമിസ് മത്തര്‍ അല്‍ മസീനയുടെ നിര്യാണത്തെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. നവംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അല്‍ മസീന മരിച്ചത്.
മികച്ച നേതൃപാടവവും സുരക്ഷാമേഖലയിലെ പ്രവര്‍ത്തനമികവും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥനാണ് അല്‍ മര്‍റിയെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. അര്‍പ്പണബോധമുള്ള ഉദ്യോഗസ്ഥനായ അല്‍ മര്‍റിയുടെ നിയമനം രാജ്യത്തിനും ജനങ്ങള്‍ക്കും നേട്ടമാകുമെന്ന് പോലീസ്, ജനറല്‍ സെക്യൂരിറ്റി ഡപ്യൂട്ടി ചെയര്‍മാന്‍ ലഫ്.ജനറല്‍ ദാഹി ഖല്‍ഫാന്‍ തമിം പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment