Latest News

ബേക്കല്‍ മഖാം ഉറൂസ് തുടങ്ങി

ബേക്കല്‍: ബേക്കല്‍ കോട്ടയുടെ ചാരത്ത് ഹൈദ്രോസ് ജുമാ മസ്ജിദിനു സമീപം മറവെട്ട് കിടക്കുന്ന ബാബാ വല്‍ ഹസന്‍ ശുഹദാക്കളുടെ പേരില്‍ നടത്തുന്ന ഉറൂസിനോട് അനുബന്ധിച്ചുള്ള 11 ദിവസത്തെ മത പ്രഭാഷണ പരിപാടി ബേക്കല്‍ ഖാസി ഷാഫി ബാഖവി ചാലിയം ഉദ്ഘാടനം ചെയ്തു.സയ്യിദ് മുഹ്‌സിന്‍ അലവി കോയ തങ്ങള്‍ അല്‍ ബുഖാരി കുഞ്ഞിലം പ്രാര്‍ത്ഥന നടത്തി.[www.malabarflash.com]

ബി മൊയ്തു മൗലവി, മുസ്തഫ സഖാഫി ചാലിയം, അജീര്‍ നൈഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശാക്കിര്‍ ബാഖവി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.
ഇംദാദുല്‍ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് എം.എ കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.
ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ ബാപ്പു ഹാജി സ്വാഗതവും, ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ ഗഫൂര്‍ ശാഫി ഹാജി നന്ദി പറഞ്ഞു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ റാഫി അഹ്‌സനി കാന്തപുരം, സിറാജുദ്ദീന്‍ ദാരിമി പത്തനാപുരം, അന്‍വര്‍ മന്നാനി തിരുവനന്തപുരം, ഇ പി അബൂബക്കര്‍ ഖാസിമി പത്തനാപുരം, വഹാബ് നഈമി കൊല്ലം, എഎം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അഹമ്മ്ദ് കബീര്‍ ബാഖവി, അല്‍ ഹാജ് പിഎം ബേക്കല്‍ ഇബ്‌റാഹീം മുസ്ലിയാര്‍, കുമ്മനം നിസാമുദ്ദീന്‍ അല്‍ അസ്ഹരി പ്രഭാഷണം നടത്തും. 

മാര്‍ച്ച 10 ന് വൈകുന്നേരം മര്‍ഹൂം ഖാസി സി എച്ച് അബ്ദുല്ല മുസ്ല്യാര്‍ അനുസ്മരണ സമ്മേളനം. മാര്‍ച്ച് 12 ന് ളുഹര്‍ നിസ്‌കാരത്തോടെ മൗലൂദ് സദസ്സ് നടക്കും. തുടര്‍ന്ന് പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസിന് സമാപനമാകും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.