ജിദ്ദ: കേരളത്തിലെ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് തടസ്സം ഇരു സംഘടനകളിലെയും യുവനേതാക്കളാണെന്നും ഏതു വിധേനയും ഐക്യമുണ്ടായാല്‍ സ്വാഗതം ചെയ്യുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
സുന്നി ഐക്യത്തിന് താനുള്‍പ്പെടെ നേതാക്കള്‍ പലവട്ടം ശ്രമിച്ചതാണെന്നും എന്നാല്‍ ഇരു വിഭാഗങ്ങളില്‍ നിന്നും യുവനിരയിലെ ചില നേതാക്കളുടെ ഇടപെടലുകള്‍ കൊണ്ടാണ് ഐക്യം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വേള്‍ഡ് ലീഗ് മക്കയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിഖ്ഹ് കൗണ്‍സിലില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
മുത്തലാഖ് വിഷയത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ ഒരേ അഭിപ്രായത്തിലും ഐക്യത്തിലും നീങ്ങേണ്ടതുണ്ട്. മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിെന്റ തീരുമാനവും ഇതുതന്നെയാണെന്ന് ബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അവകാശമില്ലായെന്ന ഇസ്ലാമിക കാഴ്ചപ്പാടാണ് ബാബരി മസ്ജിദ് വിഷയത്തില്‍ പരിഗണിക്കേണ്ടത്.
കാസര്‍കോട് മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ടത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ആരും നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആവിഷ്‌കാര സ്വാതന്ത്ര്യം രാജ്യത്തിെന്റ സുസ്ഥിരതയും സുരക്ഷയും തകര്‍ക്കാനുള്ള ഉപാധിയായി മാറരുത്. പൗരന്മാരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെടുന്നതിന് രാജ്യസുരക്ഷയും ഭദ്രതയും കാത്തുസൂക്ഷിക്കല്‍ ഏറെ അനിവാര്യമാണെന്നും ഈ വിഷയത്തിലാണ് താന്‍ ഫിഖ്ഹ് കൗണ്‍സിലില്‍ പ്രബന്ധം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത് നാലാം തവണയാണ് ആലിക്കുട്ടി മുസ്ലിയാര്‍ അന്താരാഷ്ട്ര ഫിഖ്ഹ് കൗണ്‍സിലില്‍ പങ്കെടുക്കുന്നത്. ജിദ്ദ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment