കാസര്‍കോട്: എൻഡോസൾഫാൻ ദുരന്ത ബാധിതർക്ക് സുപ്രീംകോടതി നിശ്ചയിച്ച പ്രകാരമുള്ള നഷ്ടപരിഹാര കുടിശിക മാർച്ച് 30നു വിതരണം ചെയ്യും. ഇതിനായി 56.76 കോടി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 30 നു കാസര്‍കോട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും.[www.malabarflash.com]
കുടിശിക തുക ഏപ്രിൽ പത്തിനകം വിതരണം ചെയ്യണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 21നു ചേർന്ന എൻഡോസൾഫാൻ സെൽ പ്രത്യേക യോഗം കുടിശിക വിതരണത്തിനുള്ള നടപടി സ്വീകരിച്ചിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുള്ളവർക്കു പ്രത്യേക ധനസഹായം അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ 147.53 കോടി നീക്കിവച്ചിരുന്നു.
ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട പൂർണമായും കിടപ്പിലായവർക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കും മരിച്ചവരുടെ ആശ്രിതർക്കും അഞ്ചു ലക്ഷം രൂപ വീതം നൽകും. ശാരീരിക വൈകല്യമുളളവർ, കാൻസർ രോഗികൾ എന്നിവർക്കു മൂന്നു ലക്ഷം രൂപ വീതവും ഗഡുക്കളായി നൽകാനായിരുന്നു സർക്കാർ തീരുമാനം. ഇതിൽ ആദ്യ ഗഡുവായി 46.125 കോടിയും രണ്ടാം ഗഡുവായി 44.645 കോടിയും വിതരണം ചെയ്തിരുന്നു.
മൂന്നാം ഗഡുവായി ഇപ്പോൾ അനുവദിച്ച 56.76 കോടിയിൽനിന്ന് പൂർണമായും കിടപ്പിലായ 257 പേർക്ക് രണ്ടു ലക്ഷം രൂപ വീതം നൽകാനാണു തീരുമാനം. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേർക്കും രണ്ടു ലക്ഷം ലഭിക്കും. ശാരീരിക വൈകല്യം ബാധിച്ച 985 പേർക്കും കാൻസർ രോഗികളായ 437 പേർക്കും ഒരു ലക്ഷം വീതം നല്‍കും. മരണപ്പെട്ടവരുടെ ആശ്രിതരായ 709 ഗുണഭോക്താക്കൾക്കു രണ്ടു ലക്ഷം വീതമാണു വിതരണം ചെയ്യുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment