കാസര്‍കോട്: പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്ന മുറിയില്‍ മദ്രസാധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കുത്തിക്കൊന്ന കേസില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. [www.malabarflash.com]
കാസര്‍കോടിന്റെ സമീപപ്രദേശത്ത് താമസിക്കുന്ന നിധിന്‍, അജേഷ് എന്ന അപ്പു, അഖില്‍ എന്ന അഖിലേഷ് എന്നിവരെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തി. മൂന്ന് പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
മൂന്ന് പേരും ഒരു ബൈക്കിലെത്തിയാണ് കൊലനടത്തിയത്. അജേഷാണ് പളളിയോട് ചേര്‍ന്നുളള മുറിയില്‍ കയറി റിയാസ് മുസ്‌ല്യാരെ കുത്തികൊലപ്പെടുത്തിയത്. ഒരാള്‍ പളളിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയും, മറെറാരു പ്രതി രക്ഷപ്പെടാനായി ബൈക്കില്‍ തന്നെ ഇരിക്കുകയായിരുന്നു.
എതാനും ദിവസം പ്രതികള്‍ക്ക് നേരെ ചൂരിയില്‍ വെച്ച് മര്‍ദ്ദനമേററിരുന്നു. ഇതിന് പ്രതികാരമായാണ് കൊല നടന്നെതെന്നാണ് വിവരം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ച മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പ്രത്യേക പോലീസ് ടീമിന്റെ അന്വേഷണമികവ് മൂലമാണ്.ശാസ്ത്രീയമായ തെളിവുകളുടെയും പഴുതടച്ചുള്ള അന്വേഷണത്തിലൂടെയുമാണ് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മൂന്ന് പേരും ഒരു ബൈക്കിലെത്തിയാണ് കൊലനടത്തിയത്. അജേഷാണ് പളളിയോട് ചേര്‍ന്നുളള മുറിയില്‍ കയറി റിയാസ് മുസ്‌ല്യാരെ കുത്തികൊലപ്പെടുത്തിയത്. ഒരാള്‍ പളളിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയും, മറെറാരു പ്രതി രക്ഷപ്പെടാനായി ബൈക്കില്‍ തന്നെ ഇരിക്കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment