Latest News

എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: പോലീസ് സേനയ്ക്ക് അപമാനം: എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: ഗവ. കോളജില്‍ നിന്നും ക്ലാസില്‍ കയറി പോലീസ് അകാരണമായി കസ്റ്റഡിലെടുത്ത എം.എസ്.എഫ് പ്രവര്‍ത്തകരെ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുന്നുവെന്ന വിവരം ലഭിച്ചതിനാല്‍ സ്‌റ്റേഷനിലെത്തിയ എം.എസ്.എഫ് ജില്ലാ നിയോജക മണ്ഡലം പ്രസിഡണ്ടുമാരെയും ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.[www.malabarflash.com]

സംഭവം പോലീസ് സേനയ്ക്ക് അപമാനമാണ്. യാതൊരു വിധ പ്രകോപനവുമില്ലാതെ എസ്.എഫ്.ഐയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഗവ: കോളജില്‍ കയറി അഞ്ച് എം.എസ്.എഫ് പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിലെടുത്ത് ലോക്കപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരൂ കൂട്ടം പോലീസുകാര്‍ മൃഗീയമായി മര്‍ദ്ദിച്ച് പരിക്കേപ്പിച്ചത്. 

പോലീസ് മര്‍ദ്ദനത്തില്‍ സിദ്ദീഖ്, അഷ്ഫാഖ്. എന്നീ വിദ്യാര്‍ത്ഥികളുടെ കാലിന്റെ എല്ലുകള്‍ പൊട്ടുകയും മാരകമായ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് എന്നിവരെയും ലോക്കപ്പിലിട്ട് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 

കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ ഗുണ്ടാ മാഫിയകളുടെ താവളമാകുകയും സി.പിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുകയുമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ഭരണകക്ഷിയുടെ മര്‍ദ്ദന ഉപകരണമായി മാറിയിരിക്കുയാണ്. രാഷ്ട്രീയ യജമാനന്‍മാരെ തൃപതിപ്പെടുത്താന്‍ നടത്തുന്ന പോലീസ് രാജ് അംഗീകരിക്കാന്‍ കഴിയില്ലെന്നും എംഎസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.