കാഞ്ഞങ്ങാട്: ഒരു പ്രണയ നൊമ്പരക്കഥയിലെ നായകന്‍ അമീറലിക്ക് ജോലിയും താമസസൗകര്യവും വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി യുവാവ് രംഗത്ത് വന്നു.[www.malabarflash.com]
തൃക്കരിപ്പൂര്‍ സ്വദേശിയും ക്വാലാലംപൂരില്‍ സല്‍ക്കാര ക്രിയേറ്റീവ് ആന്റ് മാള്‍ കോപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ വാജിബ് ആണ് അമീറിന് ജോലിയും താമസവും വാഗ്ദാനം ചെയ്തത്.
അമീറിനെ കണ്ടെത്താന്‍ ഭാര്യ ഹലീമക്ക് കൂട്ടായ് നിന്ന കോട്ടയത്തെ സാമൂഹ്യ പ്രവര്‍ത്തക ഫിജോ ഹാരിസ് തന്റെ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് കണ്ടാണ് വാജിബ് സഹായവുമായി വന്നത്.
തീവണ്ടി അപകടത്തില്‍ സാരമായി പരിക്കേറ്റ അമീറിന് ഭാരിച്ച ജോലിയൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ ജോലി അഭ്യര്‍ത്ഥിച്ചാണ് ഫിജോ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്. ഇത് കണ്ട് നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്തു. ഗള്‍ഫില്‍ 30000 രൂപ ശമ്പളത്തിലും ഒരു പ്രവാസി മലയാളി ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഭാര്യ ഗര്‍ഭിണിയായിരുന്നതിനാലും പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമാകാത്തതിനാലും ആ ജോലി വേണ്ടെന്നുവെക്കുകയായിരുന്നു.
പ്രതിമാസം 10000 രൂപ ശമ്പളത്തിലാണ് വാജിബ് ജോലി നല്‍കുക. ജോലി സ്ഥലത്തിനടുത്ത് തന്നെ ഇവര്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുക്കും.
ഹലീമയുടേയും അമീറലിയും പ്രണയ വിവാഹവും വിരഹവും പിന്നീടുളള ഒത്തുചേരലില്‍ മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്.
ഹലീമയെ പ്രണയിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുകയും പിന്നീട് ഗര്‍ഭിണിയായ വേളയില്‍ അമീറലി ഒന്നും മിണ്ടാതെ നാടുവിടുകയുമായിരുന്നു. ഭര്‍ത്താവിനെ കണ്ടെത്താന്‍ ഹലീമ പലവട്ടം പരാതി നല്‍കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് ഹലീമയുടെ ദുരിത കഥ ഫേസ് ബുക്കിലൂടെ കണ്ടാണ് കോട്ടയത്തെ സാമൂഹ്യ പ്രവര്‍ത്തകയായ ഫിജോ ഹാരിഷ് ഇതിലിടപെടുകയും ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ അമീറലിയെ കണ്ടെത്തുകയും ഇരുവരെയും കൂട്ടി യോജിപ്പിക്കുകയും ചെയ്തു.
നീലേശ്വരത്തെ ഭാര്യയുടെ വീട്ടില്‍ നിന്നും ആരോടും പറയാതെ കൊല്‍ക്കത്തയിലെ വീട്ടിലേക്ക് പുറപ്പെട്ട അമീറലി തീവണ്ടി അപകടത്തില്‍ പെട്ട് മാസങ്ങളോളം ചികിത്സയിലായിരുന്നുവെന്ന് ഫിജോയുടെ അന്വേഷണത്തിലൂടെയാണ് കണ്ടെത്താനായത്.
അമീറും, ഹലീമയും തങ്ങളുടെ രക്ഷകയായ ഫിജോഹാരിഷും, സഹോദരി ഇന്ദുജ പ്രകാശിനുമൊപ്പം കൊല്‍ക്കത്തയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ ഇവര്‍ നാട്ടിലെത്തും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment