കാസര്‍കോട് : കാസര്‍കോട് ഗവ: കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ മേഘാ മല്‍ഹാറിന്റെ "പെണ്‍നിഴലുകള്‍" എന്ന കഥാസമാഹാരം നോവലിസ്റ്റ് സന്തോഷ് പനയാല്‍ പ്രകാശനം ചെയ്തു.[www.malabarflash.com]
സ്ത്രീത്വത്തിനെതിരെ വര്‍ത്തമാന കാലത്ത് നടക്കുന്ന ക്രൂരതകള്‍ സ്ത്രീ സമൂഹത്തിനുണ്ടാക്കിയ ചിന്ത കുഴപ്പങ്ങളെ തുറന്നു കാണിക്കുന്നതാണ് മേഘയുടെ പുസ്തകമെന്നു സന്തോഷ് പനയാല്‍ പറഞ്ഞു.
എന്തും തുറന്നു പറയാനുള്ള മാധവിക്കുട്ടിയുടെ എഴുത്തുകളിലെ ശൈലിയോട് ഏറെ അടുപ്പം കാണിക്കുന്ന ഒരു ഭാഷയാണ് മേഘയുടെ കഥകളില്‍ പ്രകടമാകുന്നതെന്ന് പുസ്തക പരിചയം നടത്തിയ കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ പറഞ്ഞു.
കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി പ്രതിനിധി സി.എല്‍ ഹമീദ് പുസ്തകം ഏറ്റുവാങ്ങി.
പ്രിന്‍സിപ്പല്‍ ഡോ. വിനയന്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി.ഉമ്മര്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. വിനയന്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി.ഉമ്മര്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് വിജയന്‍, സിണ്ടിക്കേറ്റ് മെമ്പര്‍ പ്രൊഫ: രാജു, കോഓര്‍ഡിനേറ്റര്‍ ഡോ. ജിജോ, മലയാള ഭാഷ വിഭാഗ മേധാവി ഡോ. രാജശ്രീ, സ്റ്റുഡന്റ് എഡിറ്റര്‍ ഡര്‍വിന്‍ ഫ്രാന്‍സിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കോളേജ് യൂണിയന്റെ ഉപഹാരം പ്രിന്‍സിപ്പല്‍ ഡോ. ടി.വിനയന്‍ മേഘക്ക് സമ്മാനിച്ചു. സ്റ്റാഫ് അഡ്വൈസര്‍ പ്രൊഫ. അബ്ദുല്‍ റസാക്ക് സ്വാഗതവും മേഘാ മല്‍ഹാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment