കാസര്‍കോട്: മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തലമുറ സംഗമം മുസ്‌ലി ലീഗിന്റെ ത്യാഗോജ്വല ചരിത്രം അയവിറക്കുന്ന അപൂര്‍വ്വ സംഗമമായി.[www.malabarflash.com]
കാസര്‍കോട് നഗരപ്രദേശത്തെ മുസ്‌ലിം ലീഗിന്റെ പഴയകാല നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ച സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. കെ.ടി അബ്ദുല്ല ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, വൈസ് പ്രസിഡണ്ടുമാരായ അബ്ബാസ് ബീഗം, ഹാശിം കടവത്ത്, മുനിസിപ്പല്‍ ലീഗ് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, അസ്‌കര്‍ ചൂരി, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ്, എ.എ അബ്ദുല്‍ റഹ്മാന്‍, സഹീര്‍ ആസിഫ്, സഹദ് ബാങ്കോട്, റഷീദ് തുരുത്തി, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ തുരുത്തി, സി.എ അബ്ദുല്ലക്കുഞ്ഞി പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment