Latest News

ചീമേനി ജയിലിലെ ഗോപൂജ: സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് എ.ജി സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.[www.malabarflash.com]

ചീമേനി തുറന്ന ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജയിലിലത്തെിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് കൈമാറുന്നതിന് ജനുവരി ഒന്നിന് നടന്ന ചടങ്ങിനിടയിലാണ് 'ഗോപൂജ' നടത്തിയതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഗോപൂജ നടന്ന സംഭവം സി.പി.എമ്മിനകത്ത് ചര്‍ച്ചയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.