തിരുവനന്തപുരം: ശമ്പളം നൽകാതെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഹെൽത്ത് ഇൻസ്പെക്ടറുടെ മൃതദേഹവുമായി സഹപ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു.[www.malabarflash.com]
ബുധനാഴ്ചയാണ് തമ്പാനൂരുള്ള സ്വകാര്യ ലോഡ്ജ് മുറിയിൽ തൃക്കരിപ്പൂർ സ്വദേശി ജഗദീഷ് (42) നെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കാൽ മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനു ശേഷം മൃതദേഹം സ്വദേശമായ തൃക്കരിപ്പൂരിലേക്കു കൊണ്ടു പോയി. വെളളിയാഴ്ച രാവിലെ 11ന് സംസ്കാരം നടത്തും.
പ്രതിഷേധത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് വി.എസ്. ശിവകുമാർ എംഎൽഎ, എം.എം. ഹസൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
കാസര്കോട് ജില്ലാ മെഡിക്കൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ജഗദീഷിനെ കഴിഞ്ഞ സെപ്റ്റംബറിലാണ് സർക്കാർ ജോലിയിൽ നിന്നു പുറത്താക്കിയത്. പത്തു മാസത്തെ ശമ്പളം നൽകാതെയായിരുന്നു പിരിച്ചുവിടൽ. ഇക്കാരണത്താലാണ് ജീവനൊടുക്കുന്നതെന്നുള്ള ജഗദീഷിന്റെ ആത്മഹത്യാക്കുറിപ്പും ലോഡ്ജ് മുറിയിൽനിന്നു പോലീസ് കണ്ടെത്തിയിരുന്നു.

മുമ്പു പലതവണ മുടങ്ങിയ ശമ്പളം നൽകണമെന്ന ആവശ്യവുമായി ജഗദീഷ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടിരുന്നു. ശമ്പള ഇനത്തിൽ രണ്ടുലക്ഷം രൂപയോളം കിട്ടാനുള്ളതായി സഹപ്രവർത്തകർ പറയുന്നു.
പലതവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനാൽ ജഗദീഷ് കടുത്ത മാനസികവിഷമത്തിലായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
പലതവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനാൽ ജഗദീഷ് കടുത്ത മാനസികവിഷമത്തിലായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
ബുധനാഴ്ചയും ജഗദീഷും സഹപ്രവർത്തകരും സെക്രട്ടേറിയറ്റിൽ എത്തി ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെയും ആരോഗ്യ സെക്രട്ടറിയെയും കണ്ടിരുന്നു. ഇതിനു ശേഷം ലോഡ്ജ് മുറിയിലെത്തിയ ജഗദീഷ് സുഹൃത്തുക്കൾ പോയശേഷം രാത്രിയാണ് ജീവനൊടുക്കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment