കൊച്ചി: മഞ്ചേശ്വരത്ത് വിജയിച്ച ലീഗ് സ്ഥാനാര്‍ഥി അബ്ദുള്‍ റസാക്കിനെതിരെ ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ തെളിവെടുപ്പ് തുടങ്ങി. 43 ബൂത്തുകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍നിന്നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് തെളിവെടുക്കുന്നത്.[www.malabarflash.com]
വോട്ടിങ് യന്ത്രങ്ങള്‍ കോടതി വിളിച്ചുവരുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പരിശോധിക്കാന്‍ ഇവ കളക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ജയം റദ്ദാക്കണമെന്നും തൊട്ടുപിന്നിലുള്ള കെ. സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
89 വോട്ടിനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ജയിച്ചത്. സാധുവല്ലാത്ത 291 വോട്ട് അവിടെ പോള്‍ ചെയ്യപ്പെട്ടെന്ന് കെ. സുരേന്ദ്രന്റെ ഹര്‍ജിയില്‍ പറയുന്നു. മരിച്ചുപോയവര്‍, നാട്ടിലില്ലാത്തവര്‍, മറ്റിടങ്ങളിലേക്ക് മാറിപ്പോയവര്‍ എന്നിങ്ങനെയുള്ളവരുടെ വോട്ടാണ് മറ്റാരോ ചെയ്തിട്ടുള്ളത്.
ആരുടെയൊക്കെ പേരില്‍ ഏതൊക്കെ ബൂത്തിലാണ് സാധുവല്ലാത്ത വോട്ട് വീണിട്ടുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. ആ വോട്ടെല്ലാം വിജയിച്ച ലീഗ് സ്ഥാനാര്‍ഥിയായ അബ്ദുള്‍ റസാക്കിനാവും കിട്ടിയിട്ടുണ്ടാവുകയെന്നാണ് വാദം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment