കാസര്‍കോട്: മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച കേസിലെ പ്രധാന പ്രതിയെ ഒരു വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.[www.malabarflash.com]
നായന്മാര്‍മൂല പെരുമ്പളയിലെ തുരുത്തി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ പി ഷാഫി(46)യെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എല്‍ സുരേന്ദ്രന്‍, സിഐ എം കെ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2016 ജനുവരി മാസത്തില്‍ മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാനഗര്‍ സായാഹ്ന ശാഖയില്‍ വ്യാജസ്വര്‍ണം പണയം വെച്ച് രണ്ടുലക്ഷത്തി എണ്‍പത്തിഅയ്യായിരം രൂപയും നായന്മാര്‍മൂല ശാഖയില്‍ നിന്നും പല തവണകളിലായി പത്തുലക്ഷത്തി അമ്പതിനായിരം രൂപയും തട്ടിയെടുത്ത കേസിലാണ് ഷാഫിയെ അറസ്റ്റ് ചെയ്തത്.

കേസില്‍ ബാങ്ക് മാനേജര്‍ സന്തോഷ്‌കുമാര്‍ ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. സന്തോഷിനെയും അപ്രൈസര്‍മാരായ ടി വി സതീശന്‍, സത്യപാലന്‍, സതീശന്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഷാഫിയും മറ്റുള്ളവരും ഒളിവില്‍ പോയി.
ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഈ കേസില്‍ ഇനിയും ഏഴ് പ്രതികളെ കൂടി പിടികിട്ടാനുണ്ട്. അറസ്റ്റ് ചെയ്ത ഷാഫിയെ ബുധനാഴ്ച കാസര്‍കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment