Latest News

45കാരന്റെയുള്ളില്‍ നിന്ന് നീക്കം ചെയ്തത് 5070 കല്ലുകള്‍


ജയ്പുര്‍: അത്യപൂര്‍വമായ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് രാജസ്ഥാനില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്നത്. മൂത്രക്കല്ലുകള്‍ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ കണ്ട കാഴ്ച ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചു. 5070 കല്ലുകളാണ് ഇദ്ദേഹത്തിന്റെ വൃക്കയില്‍ നിന്ന് നീക്കം ചെയ്തത്. [malabarflash.com]

രത്‌ലൈ സ്വദേശിയായ മൊഹമ്മദ് ഷബ്ബിര്‍ എന്ന 45കാരന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വയറുവേദന കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. മൂത്രക്കല്ലായിരുന്നു കാരണം. പലവിധ ചികിത്സ നടത്തിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ഇദ്ദേഹം കോട്ടയിലെ ജിന്‍ഡാല്‍ ലാപ്രോസ്‌കോപ്പിക് ആസ്പത്രിയിലെ ഡോക്ടര്‍ ദിനേശ് ജിന്‍ഡാലിനെ സമീപിക്കുന്നത്. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തി കല്ലുകള്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്.

അരമണിക്കൂറെടുത്തു ശസ്ത്രക്രിയ പൂര്‍ത്തിയാവാന്‍. പക്ഷേ ശസ്ത്രിക്രിയക്ക് ശേഷം പുറത്തെടുത്ത കല്ലുകളുടെ എണ്ണം കണ്ട് ഡോക്ടര്‍മാരുടെ കണ്ണ് തള്ളി. പത്തും നൂറുമല്ല, 5070 കല്ലുകളായിരുന്നു മൊഹമ്മദിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്. ഇത് എണ്ണിത്തീര്‍ക്കാന്‍ രണ്ട് മണിക്കൂറെടുത്തു. സാധാരണഗതിയില്‍ രണ്ട് മുതല്‍ 100 കല്ലുകള്‍ വരെയേ കിട്ടാറുള്ളു എന്ന് ഡോ.ജിന്‍ഡാല്‍ പ്രതികരിച്ചു. ഇതിന് മുമ്പ് പശ്ചിമ ബംഗാളില്‍ ഡോ.എം.എല്‍.സാഹ നടത്തിയ ഒരു ശസ്ത്രക്രിയയില്‍ 11,950 കല്ലുകള്‍ പുറത്തെടുത്തിരുന്നു. 

ശസ്ത്രക്രിയക്ക് ശേഷം ഷബ്ബിര്‍ സുഖം പ്രാപിച്ച് വരികയാണ്. വേണ്ടത്ര വെള്ളം കുടിക്കാതിരുന്നതാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്രയും കല്ലുകള്‍ പുറത്തെടുക്കുന്നത് വളരെ അപൂര്‍വമായ സംഭവമാണെന്ന് കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി അസി.പ്രൊഫസറായ ഡോ. പ്രദ്യുമന്‍ ഗോയല്‍ അഭിപ്രായപ്പെട്ടു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.