ദമോ: ഭാര്യയുടെ കാല് വെട്ടിയെടുത്ത് അത് തലവണയാക്കി യുവാവ് ഉറങ്ങി. മധ്യപ്രദേശിലെ ദമോ ജില്ലയിലെ ഉദയ്പുരയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. അനിത എന്ന 22കാരിയുടെ വലത് കാലാണ് ഭര്‍ത്താവ് ഹര്‍പ്രസാദ് വെട്ടിയെടുത്തത്. [malabarflash.com]
മുട്ടിന് താഴെവച്ച് വെട്ടിയ കാലില്‍ തലവച്ച് ഇയാള്‍ ഉറങ്ങുകയും ചെയ്തു. അനിതയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഹര്‍പ്രസാദ് വഴക്കുകൂടുകയും തുടര്‍ന്ന്് കാല് വെട്ടുകയുമായിരുന്നു.
തന്റെ സ്വഭാവശുദ്ധിയില്‍ സംശയിച്ച് നിരന്തരമായി വഴക്ക് തുടര്‍ന്നാല്‍ വീട് വിട്ട് പോകുമെന്ന് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഹര്‍പ്രസാദ് ഭാര്യയുടെ കാല് മുട്ടിന് താഴെവച്ച് വെട്ടിയെടുത്തത്. തുടര്‍ന്ന് മുറിവില്‍ തുണി കെട്ടി വച്ച ശേഷം ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു. വെട്ടിയെടുത്ത കാല്‍ തുണിയില്‍ പൊതിഞ്ഞ് തന്റെ കിടക്കയില്‍ തലവണയായി വയ്ക്കുകയും ചെയ്തു.
ദമ്പതികള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങളായി മരുമകളെ പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് ഹര്‍പ്രസാദിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയെ ദമോ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിയെടുത്ത കാല്‍ അഴുകിയ നിലയില്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment