Latest News

കൊല്ലം ആയൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം


കൊല്ലം: കൊല്ലം ആയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. പതിനേഴ് പേര്‍ക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന മൂന്നു പേരാണ് മരിച്ചത്. [malabarflash.com]

തിരുവനന്തപുരത്ത് നിന്ന് അങ്കമാലിക്ക് പോയ കെ.എസ്.ആര്‍.ടിസി സൂപ്പര്‍ ഫാസ്റ്റും ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ജനത എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അമിത വേതയില്‍ ആയിരുന്ന സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിലേക്ക് കേറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായി തകര്‍ന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.