സുലവെയ്‌സി: ഇന്‍ഡൊനീഷ്യയിലെ സുലവെയ്‌സിയില്‍ കാണാതായ ഇരുപത്തഞ്ചുകാരനെ മരിച്ചനിലയില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. കുടുംബംവക എണ്ണപ്പനത്തോട്ടത്തില്‍നിന്ന് പണികഴിഞ്ഞ് മടങ്ങുകയായിരുന്ന അക്ബറിനെയാണ് ഞായറാഴ്ച കാണാതായത്.[www.malabarflash.com]
ഒരുദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താതായപ്പോള്‍ നാട്ടുകാര്‍ പോലീസിലറിയിച്ചു. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തോട്ടത്തിനടുത്തുള്ള കുഴിയില്‍ അനങ്ങാതെ കിടക്കുന്ന ഏഴുമീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. ഇരവിഴുങ്ങിയിട്ടുണ്ടെന്നുതോന്നിയ പാമ്പിന്റെ വയറുകീറിയപ്പോഴാണ് അക്ബറിനെ മരിച്ചനിലയില്‍ കണ്ടത്.
പെരുമ്പാമ്പുകള്‍ മനുഷ്യരെ സാധാരണ വിഴുങ്ങാറില്ല. ജനവാസകേന്ദ്രങ്ങളിലും വരാറില്ല. എണ്ണപ്പനത്തോട്ടങ്ങളില്‍ കാട്ടുപന്നിയും കാട്ടുപട്ടിയുമൊക്കെയുള്ളതിനാല്‍ ഇരതേടിയെത്തിയതാവും ഇതെന്ന് കരുതുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment