തൃക്കരിപ്പൂർ: ഭർത്താവിനെതിരേ ഐഎസ് സംഘടനാ ബന്ധം ആരോപിച്ച യുവതി പോലീസ് കസ്റ്റഡിയിലായി. യുവതിയുടെ പരാതിയെത്തുടർന്ന് ഭർത്താവായ ഉത്തർപ്രദേശ് സ്വദേശി ഇംറാനെ ഡൽഹി പോലീസിന്റെ സഹായത്തോടെയാണു കേരള പോലീസ് പിടികൂടിയത്.[www.malabarflash.com]
എടച്ചാക്കൈ സ്വദേശിനിയായ 27കാരിയെയാണ് ആലുവ എസ്ഐയുടെ നേതൃത്വത്തിലെത്തിയ വനിതാ പോലീസ് സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
എട്ടു മാസം മുന്‍പാണു യുവതി എറണാകുളം തേവര മുസ്തഫ നഗറിൽ തെരുവോര വസ്ത്ര വ്യാപാരിയായ ഉത്തർപ്രദേശ് സ്വദേശി ഇംറാനെ വിവാഹം ചെയ്തത്. ഭർത്താവിനെ കാണാനില്ലന്നും ഇയാൾക്കു ഐ എസ് ഭീകര സംഘടനയുമായി ബന്ധമുളളതായും യുവതി ആലുവ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതേതുടർന്നു ആലുവ എസ്ഐയുടെ നേതൃത്വത്തിൽ യുവാവിനെ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച പിടികൂടി. വിമാന മാർഗം കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരുന്നതായാണ് വിവരം.
ഇതിനിടെയാണു പരാതിക്കാരിയായ യുവതിയെ വ്യാഴാഴ്ച്ച കസ്റ്റഡിയിടുത്തു ആലുവയിലേക്കു കൊണ്ടുപോയത്.തൃക്കരിപ്പൂരിലെ വിവാഹ ഇടനിലക്കാരൻ മുഖേനയാണ് എട്ടു മാസം മുന്‍പ് യുവതി വിവാഹം കഴിച്ചത്. ഇടനിലക്കാരനെ കണ്ടത്താനുളള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മെയ് മാസങ്ങളിൽ തൃക്കരിപ്പൂർ, പടന്ന മേഖലയിൽ നിന്നുമായി അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളുൾപ്പെടെ 21 പേർ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായിരുന്നു. സംഘത്തിൽപെട്ട പടന്നയിലെ ഹഫീസുദീൻ അഫ്ഗാനിസ്ഥാനിൽ സേനയുടെ ഡ്രോണ്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment