Latest News

സ്ത്രീക്കൊപ്പം നഗ്നചിത്രമെടുത്ത് പണംതട്ടിയ സംഘം അറസ്റ്റിൽ

പെരിന്തൽമണ്ണ: സ്ത്രീയോടൊപ്പം വിവസ്ത്രയാക്കി നിർത്തി ചിത്രമെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്ത്രീയടക്കമുള്ള ഏഴംഗ സംഘം അറസ്റ്റിൽ. [www.malabarflash.com]
പെരിന്തൽമണ്ണ ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീർ, പളയംകുളത്ത് സുധീഷ്, കോട്ടത്തൊടി അബ്ദുൾ വാഹിദ്, നാലകത്ത് മുഹമ്മദ് നൗഷാദ്, തച്ചർ പള്ളിയാലിൽ യാസിർ, പട്ടക്കുത്ത് മുഹമ്മദ് ഷബീബ്, മലപ്പുറം സ്വദേശിനി റയ എന്നിവരാണ് പിടിയിലായത്.

മൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ട ആളുകളെ ബിസിനസിൽ പങ്കാളിയാക്കാമെന്നും വിൽപ്പനയ്ക്കുള്ള സ്ഥലം കാണിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് വിജനമായ സ്ഥലങ്ങളിലെത്തിച്ച് സ്ത്രീയോടൊപ്പം വിവസ്ത്രനാക്കി നിർത്തി ഫോട്ടോയെടുത്തു ബ്ലാക്ക് മെയിൽ ചെയ്യുകയാണ് സംഘത്തിന്‍റെ രീതി. റയയുടെ ഫോണിൽനിന്നു വിളിച്ചായിരുന്നു തട്ടിപ്പ്.

ഇത്തരത്തിൽ പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും ഇവർ കൈക്കലാക്കിയിട്ടുണ്ട്. കാർ, 45,000 രൂപയുടെ റാഡോ വാച്ച്, അഞ്ചുലക്ഷം രൂപ, സ്വർണാഭരണങ്ങൾ എന്നിവ പലരിൽ നിന്നായി സംഘം കവർച്ച ചെയ്തതായി പോലീസ് പറഞ്ഞു. -

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.