ഭുവനേശ്വര്‍ : അഗുള്‍ ജില്ലയിലെ മുക്താപൂര്‍ ഗ്രാമത്തില്‍ വയറ്റില്‍ അസുഖം വന്ന പിഞ്ചു കുഞ്ഞിന്റെ വയറില്‍ ഇരുമ്പുദണ്ഡ് പഴുപ്പിച്ചു വെച്ചു ചികിത്സ നടത്തി. മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വയറിലാണ് മാതാപിതാക്കള്‍ ഇരുമ്പുദണ്ഡ് പഴുപ്പിച്ചുവെച്ചത്. [malabarflash.com]
അജയ്മുണ്ട ബുദുനി ദമ്പതികളാണ് ഗ്രാമീണരുടെ നിര്‍ദേശപ്രകാരം പിഞ്ചു കുഞ്ഞിന്റെ വയറ്റില്‍ ഇരുമ്പുദണ്ഡ് പഴുപ്പിച്ചു വെച്ചത്. കുഞ്ഞിന്റെ വയറിനു മുകളില്‍ പൊള്ളലിന്റെ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നത്.
ദഹനക്കേടുമൂലം കുഞ്ഞിന്റെ വയര്‍ ക്രമാതീതമായി വീര്‍ത്തുവന്നുവെന്നും ഇതുകണ്ട ഗ്രാമവാസികള്‍ കുഞ്ഞിന്റെ വയറില്‍ ഇരുമ്പുദണ്ഡ് പഴുപ്പിച്ചു വെച്ചാല്‍ കുഞ്ഞിന് വേഗം സുഖപ്പെടുമെന്നും പറഞ്ഞതനുസരിച്ചാണ് ദമ്പതികള്‍ ഈ കടുംകൈ ചെയ്തത്. എന്നാല്‍ കുഞ്ഞിന്റെയവസ്ഥ ഗുരുതരമായതിനെത്തുടര്‍ന്ന് പല്ലഹദ സബ്ഡിവിഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്രാമത്തില്‍ ഇത്തരം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇപ്പോഴും ആളുകള്‍ പിന്തുടരുന്നുണ്ടെന്നും. അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ അന്ധവിശ്വാസങ്ങള്‍ പിന്തുടരുമെന്നും ഒടുവില്‍ അസുഖം വല്ലാതെ കൂടിക്കഴിഞ്ഞു മാത്രമേ രോഗികളെ ആശുപത്രിയിലെത്തിക്കാറുള്ളൂവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment