ഉദുമ: കിടപ്പിലായ ഭാര്യക്കും, സുഖമില്ലാത്ത മകള്‍ക്കും ഭക്ഷണം വാങ്ങാന്‍ പോയ വുദ്ധന്‍ കാറിടിച്ചു മരിച്ചു.[www.malabarflash.com]
കോട്ടിക്കുളം ബീച്ച് റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാമസ്വാമി (80) യാണ് മരിച്ചത്.
കോട്ടിക്കുളം ബീച്ച് റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാമസ്വാമി (80) യാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ പാലക്കുന്നില്‍ വെച്ചായിരുന്നു അപകടം.കോട്ടിക്കുളം പുത്രക്കാര്‍ തറവാട് ക്ഷേത്രത്തില്‍, പെട്ടന്‍ തെയ്യത്തിനെ തൊഴുത ശേഷം, വീട്ടില്‍ തളര്‍ന്നു കിടക്കുന്ന ഭാര്യ നാരായണിക്കും, സുഖമില്ലാത്ത മകള്‍ രേഖക്കുമുള്ള ഭക്ഷണം വാങ്ങാന്‍ പോയപ്പോഴായിരുന്നു അപകടം.
മംഗളൂരുവിലേക്ക് പോകുന്ന കാര്‍ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഇടിച്ച കാറില്‍ തന്നെ ഉദുമയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും, തലക്കും, കാലിനു മേറ്റ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു വിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു
രാമസ്വാമിയും കുടുംബവും നേരത്തെ മുംബൈയില്‍ ആയിരുന്നു.മററ് മക്കള്‍: ചന്ദ്രു, (മുംബൈ)അനിത (നൃത്ത അധ്യാപിക മുംബൈ) മരുമക്കള്‍: സനല്‍, നിര്‍മ്മല രാജന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment