Latest News

വർഗീയ ശക്തികളുടെ മുന്നേറ്റം തടയാൻ മതേതര കക്ഷികൾ ഒന്നിക്കണം: അഹമദ് ദേവർ കോവിൽ

കാസര്‍കോട്: വര്‍ഗീയ ശക്തികളുടെ മുന്നേറ്റത്തിന് തടയിടാന്‍ മതേതര ശക്തികളുടെ കൂട്ടായ്മ ഉണ്ടാകണമെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു.[www.malabarflash.com]

ഐ.എന്‍.എല്‍ കാസര്‍കോട് തുരുത്തി ശാഖാ കമ്മിറ്റി യുടെയും ഐ എം സി സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ബൈത്തുന്നൂര്‍ ഭവനത്തിന്റെ താക്കോല്‍ ദാന പരിപാടിയും സ്വീകരണ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ എം സി സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കാദര്‍ ആലംപാടി അദ്ധ്യക്ഷത വഹിച്ചു, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബ് ബൈത്തുന്നൂര്‍ ഭവനത്തിന്റെ തക്കോല്‍ദാനം നടത്തി. 

സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദ്ധീന്‍ രണ്ടാം ഘട്ട ബൈത്തുന്നൂര്‍ ഭവനത്തിന്റെ പ്രഖ്യാപനം നടത്തി. 

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പററേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബ്, കെ.ടി.ഡി.സി. ഡയറക്ടര്‍ കാസിം ഇരിക്കൂര്‍, മഹാകവി മൊയിന്‍ കുട്ടി വൈദ്യര്‍ അക്കാദമി ജനറല്‍ കൗസിലര്‍ഫിറോസ് മഞ്ചേരി, തുടങ്ങിയവര്‍ക്ക് സ്വീകരണം നല്‍കി, എം എ ലത്തീഫ്, അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, സഫറുള്ള ഹാജി, സുബൈര്‍ പടുപ്പ്, മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, മൊയ്തീന്‍ ഹാജി ചാല, അബ്ദുര്‍ റഹിമാന്‍ മാസ്റ്റര്‍, മുനീര്‍ കണ്ടാളം, റഹിം ബെണ്ടിച്ചാല്‍, സിദ്ധീഖ് ചെങ്കള, ഹൈദര്‍ കുളങ്കര, സലാം എരിയാല്‍, ഹനീഫ് കടപ്പുറം, ഉമൈര്‍ തളങ്കര, ഹനീഫ് തുരുത്തി, ശംസുദ്ധീന്‍ കടപ്പുറം, സലാം സ്റ്റാര്‍ നെറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്‌റഫ് തുരുത്തി സ്വാഗതവും സുഹൈല്‍ തുരുത്തി നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.