Latest News

കല്ലട്ര മാഹിന്‍ ഹാജിക്ക് നാടിന്റെ വിട

ഉദുമ: ശനിയാഴ്ച രാത്രി നിര്യാതനായ പൗര പ്രമുഖനും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകനും ഉദുമയിലെ കല്ലട്ര സ്ഥാപനങ്ങളുടെ ഉടമയുമായ ഉദുമ വെടിക്കുന്നിലെ കല്ലട്ര മാഹിന്‍ ഹാജി (90) യുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വെടിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.[www.malabarflash.com]

നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ജാതി മത ഭേദമന്യേ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന്, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, അഖ്യലേന്ത്യ ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി, ഉദുമ പടിഞ്ഞാര്‍ എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍, യു.എം. അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, പളളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, ലീഗ് നേതാക്കളായ എം.സി. ഖമറുദ്ധീന്‍, കെ.ഇ.എ ബക്കര്‍ , കല്ലട്ര മാഹിന്‍ ഹാജി, എ.ബി.ഷാഫി, ഹമീദ് മാങ്ങാട്, ടി.ഡി. കബീര്‍, എം.എച്ച് .മുഹമ്മദ് കുഞ്ഞി, പി.എ. അബൂബക്കര്‍ ഹാജി, സി.പിഎം നേതാക്കളായ കെ.വി കുഞ്ഞിരാമന്‍, കെ. സന്തോഷ്‌കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, എരോല്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മുല്ലച്ചേരി അബ്ദുല്‍ഖാദിര്‍ ഹാജി തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനമറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഗ്രാമമായിരുന്ന വെടിക്കുന്നില്‍ ആദ്യമായി വൈദ്യുതി എത്തിച്ച കല്ലട്ര മാഹിന്‍ ഹാജി പില്‍ക്കാലത്ത് നാടിന്റെ തന്നെ വെളിച്ചമായിരുന്നു. 

നാട്ടുകാര്‍ക്ക് അദ്ദേഹം ഗുരു തുല്യനായിരുന്നു. നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിച്ച് പരിഹാരം കണ്ടിരുന്ന അദ്ദേഹം നാട്ടുകാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു. 

വെടിക്കുന്ന് ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്ന അദ്ദേഹം ദീര്‍ഘ കാലം മാങ്ങാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. ഏറെക്കാലം പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.