കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും വ്യാപകമായ അക്രമം. വിവിധ സ്ഥലങ്ങളിലുണ്ടായ സിപിഎം - ബി.ജെ.പി സംഘര്‍ഷത്തിൽ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]
തലശേരി നങ്ങാരത്തുപീടികയിലാണ് ആദ്യം അക്രമം ഉണ്ടായത്. ഇവിടെ സിപിഎം പ്രവര്ത്തകൻ മണിക്ക് വെട്ടേറ്റു. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകനായ അഭിജിത്തിന് വെട്ടേറ്റു.
അരമണിക്കൂറിനു ശേഷം കണ്ണൂര്‍ എടക്കാട്ട് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. രോഹിത്, അഭിനന്ദ്, ജിതിന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അരമണിക്കൂറിനു ശേഷം കണ്ണൂര്‍ എടക്കാട്ട് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. രോഹിത്, അഭിനന്ദ്, ജിതിന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment