മഞ്ചേശ്വരം: ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി ഗുരുതര നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.[www.malabarflash.com]
മഞ്ചേശ്വരം പാവൂര്‍ പോസ്റ്റോഫീസിന് സമീപത്തെ ഹരീഷ്-ലക്ഷ്മി ദമ്പതികളുടെ മകളും മഞ്ചേശ്വരം ഗുഡ്ഡെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ അക്ഷിത (പത്ത്)യാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച കൂട്ടുകാരികളോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
കൂടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളെത്തിയായിരുന്നു കഴുത്തില്‍ കുരുങ്ങിയ കയര്‍ മുറിച്ചെടുത്ത് അക്ഷിതയെ ഉടന്‍ തന്നെ ദേര്‍ളക്കട്ടയിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ മംഗളൂരു യൂണിറ്റി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ആകസ്മിക മരണം പാവൂര്‍ പ്രദേശത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ലോഹിത് ഏക സഹോദരനാണ്.
No comments:
Post a Comment