കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജ് പ്രകാരം ഇന്റര്‍വ്യൂവിന് എത്തിയവര്‍ ചതിക്കപ്പെട്ടെന്ന് ആരോപിച്ച് കണ്ണൂരില്‍ ഉദ്യോഗാര്‍ത്ഥികളുടെ കലക്ടറേറ്റ് മാര്‍ച്ച്.[www.malabarflash.com]
തിങ്കളാഴ്ച കാലത്തുമുതല്‍ കണ്ണൂരിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന കൂടിക്കാഴ്ചയിലാണ് ഉദ്യോഗാര്‍ത്ഥികള്‍, തങ്ങള്‍ ചതിക്കപ്പെട്ടെന്ന ആരോപണം ഉന്നയിച്ചത്.
വിമാനത്താവളത്തിനായി വീടു നഷ്ടപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് പുനരധിവാസ പാക്കേജ് പ്രകാരം വിമാനത്താവള അനുബന്ധമായി തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും തൊഴില്‍ നല്‍കാത്തതിനാല്‍ മട്ടന്നൂരിലെ കാര, കല്ലേരിക്കര പ്രദേശത്തെ ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലായിരുന്നു.
വിമാനത്താവളത്തിന് വീടു വിട്ടുനല്‍കിയ ചിലരെമാത്രം കഴിഞ്ഞ ദിവസം കിയാലില്‍ നിന്നു വിളിച്ച് തിങ്കളാഴ്ച കണ്ണൂരില്‍ ഇന്റര്‍വ്യൂ ഉള്ളതായി അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് ഒരു സ്വകാര്യ കമ്പനിയാണ് അഭിമുഖം നടത്തുന്നതെന്നും പ്രതിമാസംപതിനായിരം രൂപ വേതനത്തില്‍ 3 വര്‍ഷത്തേക്കുള്ള താല്ക്കാലിക ജോലി മാത്രമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്കു മനസ്സിലായത്. ഇതേ തുടര്‍ന്നാണ് കിയാല്‍ ചതിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment