കണ്ണൂര്‍: ഫെയ്‌സ്ബുക്ക് പ്രണയത്തിന് കണ്ണൂർ ടൗണ്‍ സ്റ്റേഷൻ കതിര്‍മണ്ഡപമായി. ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പാലക്കാട് കല്ലടിക്കോട് സ്വദേശിനിയായ ഇരുപത്തിമുന്നുകാരിയാണ് കുറ്റിയാട്ടൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്.[www.malabarflash.com]
മൂന്ന് ദിവസം മുമ്പാണ് യുവതിയെയും കൂട്ടി ഇയാള്‍ കണ്ണൂരിലെത്തിയത്. യുവതിയുടെ വീട്ടുകാരുടെ പരാതിപ്രകാരം പോലീസ് അന്വേഷിക്കുന്നതിനിടെയാണ് കണ്ണൂര്‍ ടൗണില്‍ നിന്നും ഇവരെ കണ്ടെത്തിയത്. രണ്ട് പേരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തി ഞായറാഴ്ച വൈകീട്ട് ചര്‍ച്ച നടത്തി.
തുടര്‍ന്നാണ് വിവാഹം പോലീസ് സ്‌റ്റേഷനില്‍ മംഗളമായി നടത്തിയത്. യുവതിയുടെ വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് യുവതി യുവാവുമായി ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായത്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment