ബംഗളൂരു: ബംഗളൂരു വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിനു സമീപം മിനി ബസ് ഇടിച്ച് മലയാളി വിദ്യാര്‍ഥിനി മരിച്ചു. സഹപാഠിയായ മലയാളി വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]
മലപ്പുറം പെരുവള്ളൂര്‍ സ്വദേശിനിയും ഹാസനിലെ ശ്രീ ഹാസ്സനബ ഡെന്റല്‍ കോളജിലെ രണ്ടാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിനിയുമായ വെണ്ണാര്‍ വീട്ടില്‍ ശശീധരന്‍ നായരുടെ മകള്‍ അശ്വതി എസ്. നായരാണ് (20) മരിച്ചത്.
ചങ്ങരംകുളം സ്വദേശിനി ദീപ്തിക്കാണ് പരിക്കേറ്റത്. ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണ് പെണ്‍കുട്ടി. ബംഗളൂരു–മൈസൂരു ദേശീയപാതയില്‍ ഞായറാഴ്ച രാത്രി ഏഴിനാണ് അപകടം.
സുഹൃത്തുക്കള്‍ക്കൊപ്പം വണ്ടര്‍ലയില്‍ പോയി തിരിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ റോഡരികില്‍ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും മിനി ബസ് ഇടിക്കുകയായിരുന്നു. ടൊയോട്ട കിര്‍ലോസ്‌കര്‍ കമ്പനിയിലെ തൊഴിലാളികളുമായി പോകുന്ന ബസാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ അശ്വതി സംഭവസ്ഥലത്തു തന്നെ മരിച്ചു. മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment