മട്ടന്നൂർ: യുവാക്കളെ ആക്രമിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നടുവനാട് നിടിയാഞ്ഞിരത്തെ വലിയ വീട്ടിൽ കെ. ഷബീർ എന്ന ഷുക്കൂറി(24)നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ ഷജു ജോസഫും അഡീഷണൽ എസ്ഐ സുധാകരനും സംഘവും പേർന്ന് അറസ്റ്റ്ചെയ്തത്. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ പിടിയിലായി.[www.malabarflash.com]
യുവാവിനെ ആക്രമിക്കാൻ നേരിട്ടു പങ്കെടുത്തയാളാണു ഷബീർ എന്നു പോലീസ് അറിയിച്ചു. സംഭവത്തിൽ 11 പ്രതികളുടെ പേരിലാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഡിവൈഎഫ്ഐ ഉളിയിൽ മേഖലാ സെക്രട്ടറിയായിരുന്ന നടുവനാട് നിടിയാഞ്ഞിരത്തെ പി.പി. മനോജ് , മമ്പറം പൊയിനാട് കരുവാരത്ത് വീട്ടിൽ എം. ഫർഷാദ് (28), കീച്ചേരിയിലെ ബൈത്തുൽ റഹ്മയിൽ സൈനുദ്ദീൻ (33), നടുവനാട് ചാളക്കണ്ടിയിലെ ഷാനവാസ്, അനീസ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു.
പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്തുനൽകുന്ന സംഘത്തിലെ രണ്ടു യുവാക്കളെ സംഘം ആക്രമിച്ചത് കഴിഞ്ഞ മാസമാണ്. മട്ടന്നൂർ-ഇരിക്കൂർ റൂട്ടിൽ മരുതായി കള്ളുഷാപ്പിനു സമീപത്തുവച്ചായിരുന്നു യുവാക്കളെ ആക്രമിച്ചത്. ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും മറ്റൊരാളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു പണം തട്ടിയെടുത്തതിനു ശേഷം റോഡരികിൽ ഉപേക്ഷിക്കുകയുമായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment