ലഖ്‌നോ: പശുസംരക്ഷണത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവ് അനധികൃത ഇറച്ചിവില്‍പനക്ക് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രാദേശിക നേതാവ് രാഹുല്‍ ഠാകുറാണ് അറസ്റ്റിലായത്.[www.malabarflash.com]
ജയ്ഭീം നഗറില്‍ ക്രിക്കറ്റ് ബാറ്റ് നിര്‍മാണ യൂനിറ്റിെന്റ മറവിലായിരുന്നു ഇറച്ചിക്കച്ചവടം നടന്നിരുന്നത്. ഇതിെന്റ പേരില്‍ കഴിഞ്ഞദിവസം ഇയാളെയും രണ്ട് പേരെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.
ഇതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനക്ക് ശേഷമാണ് അറസ്റ്റ്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 40 ക്വിന്റല്‍ ഇറച്ചിയും പിടികൂടി. ഇത് പശു ഇറച്ചിയാണോ എന്നറിയാന്‍ സാമ്പിളുകള്‍ ലാബിലേക്കയച്ചു. വിവിധ മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ ഇവിടെനിന്ന് ലഭിച്ചതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.എന്‍. മിശ്ര അറിയിച്ചു.
സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും ബജ്‌റംഗ്ദളിെന്റ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് കേസെടുക്കാന്‍ മടിക്കുന്നുവെന്നാരോപിച്ച് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഠാകുറിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തണമെന്ന് ആവശ്യപ്പെട്ടു.

ഠാകുറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബി.ജെ.പി മീററ്റ് യൂനിറ്റ് പ്രസിഡന്റ് കരുണേഷ് നന്ദന്‍ ഗാര്‍ഗ് അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment