കണ്ണൂർ: തലശേരിയിൽ റെയിൽവേ ട്രാക്കിനു സമീപം ബോംബുകൾ കണ്ടെത്തി. ടെംപിൾ ഗേറ്റിനു സമീപമുള്ള മരച്ചുവട്ടിൽനിന്ന് 13 ബോംബുകളാണ് പോലീസ് കണ്ടെത്തിയത്. [www.malabarflash.com]
ടെമ്പിള്‍ ഗേറ്റ് ജഗന്നാഥ ക്ഷേത്രത്തിനടുത്ത് അറക്കമുക്കില്‍ വെച്ചാണ് 10 ഐസ്‌ക്രീം ബോംബുകളും 3 സ്റ്റീല്‍ ബോംബുകളും ചൊവ്വാഴ്ച കാലത്ത് 11 മണിയോടെ തലശ്ശേരി പോലീസ് കണ്ടെത്തിയത്.
അറക്കമുക്ക് വയലിന് സമീപം കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് സഞ്ചിയിലും മറ്റുമായി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ബോംബുകള്‍. തലശ്ശേരി പോലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ബുധനാഴ്ച ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിക്കാനിരിക്കെ സുരക്ഷയുടെ ഭാഗമായിരുന്നു പോലീസ് പരിശോധന. റെയ്ഡ് തുടരുകയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment